Wednesday, July 16, 2008

ശബ്ദം -NIHL

ശബ്ദം - സുഖകരമോ അസുഖകരമോ എന്തുമാകട്ടെ, അതില്ലാത്ത ഒരവസ്ഥയെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?അഥവാ അതു കേള്‍ക്കുവാന്‍ കഴിയാത്ത ഒരവസ്ഥ എങ്ങനെയിരിക്കും എന്നാലോചിച്ചിട്ടുണ്ടോ?

പഴമക്കാര്‍ "സര്‍വേന്ദ്രിയാണാം നയനം പ്രധാനം" - എല്ലാ ഇന്ദ്രിയങ്ങളിലും വച്ച്‌ കണ്ണാണ്‌ പ്രധാനം എന്നു പറയുന്നു. എന്നാല്‍ അതില്‍ ഒട്ടും താഴെയല്ലാത്ത ഒരു സ്ഥാനം തന്നെ കേള്‍വിയ്ക്കും ഉണ്ട്‌.ഞാന്‍ എന്തിനാണ്‌ ഇതിത്രയും പറഞ്ഞത്‌?നമ്മുടെ അശ്രദ്ധ കൊണ്ട്‌ കേള്‍വിക്ക്‌ തകരാറു വരുവാന്‍ പല സാധ്യതകളും ഉണ്ട്‌. അതിനെ കുറിച്ചാണ്‌ ഇനി ഞാന്‍ പറയുവാന്‍ പോകുന്നത്‌.

ചെവി എന്ന അവയവത്തെകുറിച്ച്‌ നാം എല്ലാം പാഠശാലകളില്‍ പഠിച്ചിട്ടുള്ളത്‌ ഓര്‍ക്കുമല്ലൊ. പുറമെ നിന്നു വരുന്ന ശബ്ദതരംഗങ്ങളേ സ്വീകരിക്കുവാന്‍ ഒരു നേര്‍ത്ത പാടയുണ്ട്‌-Ear drum എന്നു വിളിക്കും അതിനെ. അതില്‍ ശബ്ദതരംഗങ്ങള്‍ തട്ടി അതിനെ കമ്പിപ്പിക്കുന്നു.

ആ പ്രകമ്പനങ്ങളെ അകത്തുള്ള കര്‍ണ്ണശഷ്കുലി (Cochlea) യിലേക്ക്‌ കൊണ്ടു പോകുവാന്‍ മൂന്നു ചെറിയ അസ്ഥികളുണ്ട്‌ (malleus, Incus, Stapes) അവയില്‍ കൂടി യഥാക്രമം സഞ്ചരിച്ച്‌ ഈ കമ്പനങ്ങള്‍ cochleaയില്‍ എത്തുന്നു. ഇതിനുള്ളില്‍ ഒരു ദ്രാവകം ഉണ്ട്‌, ആ ദ്രാവകത്തിനെ ഈ കമ്പനങ്ങള്‍ ഇളക്കുന്നു. ഈ ദ്രാവകത്തിനുള്ളില്‍ ചില സ്വീകരണികള്‍(?) (Receptors - Organ of Corti )ഉണ്ട്‌ അവ ഈ പ്രകമ്പനങ്ങളെ സ്വീകരിച്ച്‌ auditory Nerve വഴി തലച്ചോറിലെ വേണ്ട ഭാഗത്ത്‌ എത്തിക്കുന്നു. ഇതാണ്‌ ചുരുക്കത്തില്‍ കേള്‍വിയുടെ രീതി.

ഈ പറഞ്ഞ receptors പല തരത്തിലുള്ളവ ഉണ്ട്‌- ശബ്ദത്തിന്റെ വിവിധ തരം frequency കളെ വേറെ വേറേ സ്വീകരിക്കത്തക്കവണ്ണം തയ്യാര്‍ ചെയ്തവ.ഇനി ശബ്ദത്തെ കുറിച്ച്‌ അല്‍പം നോക്കാം. ഏതു വസ്തുവും കമ്പനം ചെയ്യുമ്പോള്‍ ശബ്ദം ഉണ്ടാകുന്നു.

കമ്പനത്തെ അളക്കുന്നത്‌ Hertz എന്ന മാനം(unit ) ഉപയോഗിച്ച്‌.നമുക്കു കേള്‍ക്കുവാന്‍ സാധിക്കുന്ന ശബ്ദത്തിന്റെ (Audile Frequency) കമ്പനമാനം - 20 - മുതല്‍ 20,000 വരെ Hertz ആണ്‌. 20 നെക്കാള്‍ താഴെയുള്ളതിനെ infra frequency - or infrasound എന്നും 20,000 നു മുകളില്‍ ഉള്ളതിനെ ultrasound എന്നും നാം വിളിക്കുന്നു.ശബ്ദത്തിന്റെ ശക്തി(? കാഠിന്യം) യെ Decibel എന്ന അളവുകോല്‍ ഉപയോഗിച്ചു പറയുന്നു. അതിയായ കാഠിന്യമുള്ള ശബ്ദം കേട്ടാല്‍ കേള്‍വിയ്ക്കുണ്ടാകാവുന്ന ചില തകരാറുകള്‍ ഉണ്ട്‌.

സാധാരണ ജോലി ചെയ്യുന്ന ഒരാള്‍ക്ക്‌ ഒരു ദിവസം 8 മണിക്കൂറുള്ള ഒരു shift ല്‍ അനുവദനീയമായ ശബ്ദം 90 Decibel ആണ്‌. (പുറം രാജ്യങ്ങളില്‍ ഇത്‌ 85 Decibel ആണ്‌)ശബ്ദമാലിന്യം ഉള്ള factory കളില്‍ അനുവദനീയമായ്‌ range 90- 115 {Decibels. ഇതിനു പക്ഷെ സമയ പരിധിയുണ്ട്‌.

90 dBA -- 8 മണിക്കൂര്‍
95 dBA --4 മണിക്കൂര്‍
100 dBA -- 2 മണിക്കൂര്‍
105 dBA -- 1 മണിക്കൂര്‍
110 dBA -- 1/2 മണിക്കൂര്‍
115 dBA -- 1/4 മണിക്കൂര്‍

ഇതില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടി വരുന്നവര്‍ക്ക്‌ Noise Induced Hearing Loss -NIHL എന്ന കേള്‍വി സംബന്ധമായ പ്രശ്നം ഉണ്ടാകുന്നു.Cochlea യിലുള്ള high frequency Receptors നശിച്ചു പോകുന്ന അവസ്ഥയാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. പക്ഷെ വളരെയധികം ഉച്ചത്തിലുള്ള ശബ്ദമാണെങ്കില്‍ ചിലപ്പോള്‍ Ear Drum തന്നെ പൊട്ടിപ്പോയെന്നും വരാം - 140 dBA ഒന്നു കേള്‍ക്കുവാനിടയായാല്‍ പിന്നീട്‌ മിക്കവാറും അതു കേള്‍ക്കേണ്ടി വരില്ല :)




































അതുകൊണ്ട്‌ ശക്തികൂടിയ ശബ്ദം ഉണ്ടാകുന്നിടത്ത്‌ അതിനെ നിയന്ത്രിച്ച്‌ മേല്‍പറഞ്ഞ നിലവാരത്തിലേക്കു കൊണ്ടുവരുവാനുള്ള Engineering സംവിധാനങ്ങള്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഉണ്ടോ? അഥവാ നിങ്ങളുടെ ചെവിയ്ക്കു തകരാറു വരാതിരിക്കുവാന്‍ നിങ്ങള്‍ക്ക്‌ PPE- Personal Protective Equipments തന്നിട്ടുണ്ടോ? അവ എങ്ങനെ ആണ്‌ ഉപയോഗിക്കേണ്ടത്‌ എന്നു കാണിച്ചു തന്നിട്ടുണ്ടോ?

Ear Plug, Ear Muff എന്ന്‌ രണ്ടു തരത്തിലുള്ള ഉപകരണങ്ങള്‍ ചെവിയുടെരക്ഷയ്ക്കായി ഉപയോഗിക്കാം. ഏറ്റവും നല്ല നിലവാരമുള്ള ഇവ ഉപയോഗിച്ചാല്‍ പോലും 20-25 ല്‍ കൂടൂതല്‍ dBA കുറവു കിട്ടും എന്നു പ്രതീക്ഷിക്കരുത്‌Ear Plug ഉപയോഗിക്കുന്ന പലരെയും പരിശോധിക്കുമ്പോല്‍ കാണുന്നത്‌, അവര്‍ക്ക്‌ അതു വേണ്ടവിധം ഉപയോഗിക്കുവാന്‍ അറിയില്ല എന്നതാണ്‌.

ചെവിക്കുള്ളില്‍ കടത്തിവച്ചിട്ട്‌, നേരെ മുന്നില്‍ കണ്ണാടിയില്‍ നോക്കിയാല്‍ അത്‌ കാണൂവാന്‍ പാടില്ല - അതാണ്‌ അതുപയോഗിക്കുവാനുള്ള ഏറ്റവും ലളിതമായ വിവരണം- എന്നാല്‍ ഉപയോഗിക്കുന്നവരെ നോക്കിയാല്‍ മറുവശത്തുനിന്നു പോലും കാണുവാന്‍ സാധിക്കും :) ( അല്‍പം അതിശയോതിയില്ലെങ്കില്‍ എന്തു രസം അല്ലെ?)Audiometry എന്ന പരിശോധനയില്‍ കൂടി NIHL കണ്ടു പിടിക്കാവുന്നതാണ്‌. അതിനാല്‍ ശബ്ദമാലിന്യമുള്ള ഇടങ്ങളില്‍ ജോലിചെയ്യുന്നവരുടെ എല്ലാം audiometry ആണ്ടിലൊരിക്കല്‍ നടത്തണം എന്നു നിഷ്കര്‍ഷയുണ്ട്‌.
You can find more details about use of Ear plugs and other protective equipments frm this site
http://www.hearingportal.com
എല്ലാവരുടെയും ചെവികള്‍ ഈശ്വരാനുഗ്രഹത്താല്‍ നന്നായിരിക്കട്ടെ